ചാമ്പ്യന്‍സ് ലീഗ്: ചെല്‍‌സിക്ക് ജയം

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2007 (14:15 IST)
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരങ്ങളില്‍ ഗ്രൂപ്പ് ബി യിലെ ഒരു മത്സരത്തില്‍ ചെല്‍‌സി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സ്കാല്‍ക്കെയെ പരാജയപ്പെടുത്തി വിലപ്പെട്ട പോയിന്‍റ് നേടി. തികച്ചും അക്രമിച്ചു കളിച്ച ചെല്‍‌സി കളിക്കാര്‍ ഗ്രൌണ്ടില്‍ തികഞ്ഞ ആധിപത്യമായിരുന്നു പുലര്‍ത്തിയത്.

ഗ്രൂപ്പ് ബി യിലെ മറ്റൊരു മത്സരത്തില്‍ റോസന്‍ബര്‍ഗ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വലെന്‍സിയയെ പരാജയപ്പെടുത്തി നില മെച്ചപ്പെടുത്തി.

ഗ്രൂപ്പ് എ യില്‍ മാര്‍സെല്ലിയും എഫ്.സി.പോര്‍ട്ടോയും തമ്മില്‍ നടന്ന മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില നേടി. മറ്റൊരു മത്സരത്തില്‍ ബെസിക്‍ടാസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ലിവര്‍പൂളിനെ തോല്‍പ്പിച്ചു.