എഫ്.എ കപ്പ് :മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2008 (09:37 IST)
എഫ്.എ കപ്പ് അഞ്ചാം റൌണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആര്‍സനലിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്ററിനു വേണ്ടി റൂണിയാണ് പതിനാറാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയത്.

അടുത്ത നാലു മിനിട്ടുകള്‍ക്കുള്ളില്‍ ഡാരന്‍ ഫെച്ചര്‍ ഹെഡ്ഡറിലൂടെ മാഞ്ചസ്റ്ററിനെ വീണ്ടും മുന്നോട്ട് നയിച്ചു. മൂന്നാമത്തെ ഗോള്‍ മുപ്പത്തെട്ടാം മിനിട്ടില്‍ നാനിയുടെ വകയായിരുന്നു.

നാലാമത്തെയും അവസാനത്തെയുമായ മാഞ്ചസ്റ്റര്‍ ഗോള്‍ ഫ്ലെച്ചറാണ് നേടിയത്. ഇതോടെ ഫ്ലെച്ചറിന്‍റെ ഗോളുകളുടെ എണ്ണം രണ്ടായി ഉയര്‍ന്നു.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളി കാണാനായി 76000 പേരാണ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്.