ഡൽഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം

Webdunia
വെള്ളി, 20 നവം‌ബര്‍ 2015 (09:27 IST)
ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ പൂനെ സിറ്റി എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഡൽഹി ഡൈനാമോസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ജയത്തോടെ പോയന്‍റ് ടേബ്ളില്‍ ഒന്നാമതുള്ള എഫ്സി ഗോവക്കൊപ്പം 18 പോയന്‍റ് സ്വന്തമാക്കിയ ഡൈനാമോസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.

ഡൈനാമോസിന് വേണ്ടി മലയാളി താരം അനസ് എടത്തൊടിക, ഇംഗ്ളണ്ടുകാരൻ ആദിൽ നബി, നോർവേ താരം ജോൺ ആർനെറീസെ എന്നിവരാണ് ഗോൾ നേടിയത്. 35-മത് മിനിട്ടിൽ ആദിൽ നബിയും 40-മത് മിനിട്ടിൽ അനസും നേടിയ ഗോളുകൾക്ക് ഡൽഹി ആദ്യപകുതിയിൽ ലീഡ് ചെയ്തിരുന്നു. 87-മത് മിനിട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് റീസെ ലീഡ് 3-0 ആയി ഉയർത്തി. ഇൻജുറി ടൈമിൽ അഡ്രിയൻ മുട്ടുവാണ് പൂനെ സിറ്റിയുടെ ആശ്വാസഗോൾ നേടിയത്.