കെ സി എസ് പണിക്കര്‍ തെന്നിന്ത്യയിലെ ചിത്രമെഴുത്തുകാര്‍ക്ക് അഭയമായിരുന്നു. പിന്നീടുവന്ന തലലമുറക്ക് നവോത്ഥാന ഗുരുവായിരുന്നു. അദ്ദേഹത്തിന്‍റെ പിറന്നാളാണ് ജ-നുവരി 15 ന്
തെക്കേ ഇന്ത്യയിലും ചിത്രകാരന്മാരുണ്ടെന്നും ,സര്‍ഗ്ഗധനരായ അവരുടെ രചനകല്‍ ലോകോത്തരമാണെന്നും വടക്കേ ഇന്ത്യക്കരെ ബോധ്യപ്പെടുത്തിയത് പണിക്കരാണ്.
അദ്ദേഹം സ്ഥാപിച്ച ചോഴമണ്ഡലം കലാകാരന്മാരുടെ അത്താണിയായിരുന്നു..
മദ്രാസിഒലെ ഫൈന്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സില്‍ പ്രസിദ്ധനായ ഡി പി റോയ് ചൗധരിയുടെ കീഴിലായിരുന്നു പഠനം.
രാജാരവിവര്‍മ്മ നിറുത്തിയ ഇടത്തുനിന്നാണ് പണിക്കരുടെ തുടക്കം. പക്ഷെ അവിടന്നും അദ്ദേഹം മുന്നോട്ട് പോയി. കേരളീയ ചിത്രകലയുടെ നവോത്ഥാനം കുറിച്ചത് അദ്ദേഹമായിരുന്നു.പണിക്കരുടെ അമ്മയും കുഞ്ഞും രവിവര്‍മ്മയുടെ ദാരിദ്യ്രവും തമ്മില്‍ നല്ല സാമ്യം കാണാം.
1943 മുതല്‍ ഇംപ്രഷനിസ്റ്റ് രീതിയിലേക്ക് അദ്ദേഹം മാറി.രേഖീയമായ കാല്‍പനികതയുടെ സൂക്ഷ്മ പഥങ്ങളായിരുന്നു രചനയുടെ ഈ കാലഘട്ടം . അദ്ദേഹത്തിന്‍റെ വരകളില്‍, ചിത്രമെഴുത്തില്‍ മലബാറിന്‍റെ ഗ്രാമീണഭംഗി തുടിച്ചു നിന്നു.
പിന്നീടദ്ദേഹം സമ്പന്നമായ മിത്തുകളുടെ ലോകത്തെക്ക് തിരിഞ്ഞു.താന്ത്രിക് രചനകള്‍ നടത്തി. പോസ്റ്റ് ഇംപ്രഷനിസത്തിന്‍റെ സാധ്യതകള്‍ തേടി.
1977 ല്‍ അദ്ദേഹം മരിച്ചു. അക്കൊല്ലം വരച്ച ദി റിവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ഫിഗറേറ്റീവ് കലയിലേക്ക് തിരിച്ചു പോകിന്നതായി കാണാം
കെ.സി.എസ്. പണിക്കര്‍: നാള്‍വഴ ി
1911 : മെയ് 31ന് കോയമ്പത്തൂരില്‍ ജനിച്ചു.
1917-1930: കേരളത്തിലും തമിഴ്നാട്ടിലുമായി വിദ്യാഭ്യാസം
1936-1940: മദ്രാസിലെ ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചിത്രകലാപഠനം.
1941: ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ തന്നെ അധ്യാപകനായി നിയമനം.
1944-1953: മദ്രാസിലും ബോംബെയിലും കൊല്‍ക്കത്തിയിലും ന്യൂഡല്‍ഹിയിലും ലണ്ടനിലും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ചിത്രകാരന്മാരുടെ സംഘടന രൂപീകരിച്ചു. ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ ലഭിച്ചു.
1954: ലളിതകലാ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലേയ്ക്ക് ഭാരത്സര്‍ക്കാര്‍ കെ.സി. എസ്. പണിക്കരെ നിര്‍ദ്ദേശിച്ചു. ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലണ്ടനിലെയും പാരീസിലെയും ലിലിയിലെയും ഇന്തഹൗസുകളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
1955-1958: മദ്രാസിലെ ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്‍റെ വൈസ് പ്രിന്‍സിപ്പലായും പിന്നീട് പ്രിസന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. മദ്രാസില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
1959: ഭാരതീയ കലകളെ സംബന്ധിച്ച് റഷ്യയിലെ മോസ്കോ, ലെനിന്‍ഗ്രാഡ്, കീവ് എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടത്തി.
1961: ബ്രസീലിലെ ബിനീല്‍ ഡിസാവോ പോളോയില്‍ ചിത്രപ്രദര്‍ശനം നടത്തി.
1962: മെക്സിക്കോയില്‍ നടന്ന ഭാരതീയ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1963: ന്യൂയോര്‍ക്കിലെ ലോകകലാസമിതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. അമേരിക്ക സന്ദര്‍ശിച്ച് അവിടുത്തെ ചിത്രകലയെപ്പറ്റി പഠിച്ചു.
1964-1967: ടോക്കിയോവില്‍ നടന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു. പെയിന്‍റിങ്ങിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഗവണ്‍മെന്‍റ് ഓഫ് ആര്‍ട്സ് കോളജില്‍ നിന്ന് വിരമിച്ചു. മദ്രാസില്‍ ചോളമണ്ഡല്‍ കലാഗ്രാമം ആരംഭിച്ചു.
1976: ലളിതകലാ അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു