ഈ കലി കലക്കി കേട്ടോ ; വിനീത് ശ്രീനിവാസൻ

Webdunia
വ്യാഴം, 31 മാര്‍ച്ച് 2016 (15:30 IST)
ദുൽഖർ സൽമാൻ- സായ് പല്ലവി ജോടികൾ ഒന്നിച്ച കലി ആരാധകരുടെ മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. അതിലൊരു ആരാധകനായി മാറിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കലി കണ്ടിറങ്ങിയ വിനീത് ഫേസ്ബുക്ക് പേജിലൂടെ തന്റെ അഭിപ്രായമറിയിക്കുകയായിരുന്നു.
 
കലി കണ്ടു,ഞാൻ ത്രില്ലർ ചിത്രങ്ങ‌ളുടെ ആരാധകനാണ്, ചിത്രം അവസാനിക്കുന്നത് വരെ ഒരേ പോലെ ആസ്വദിച്ചു. നല്ല അവതരണത്തിലൂടെ ചിത്രം ആകർഷകമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു. ദുൽഖറും ചെമ്പൻ വിനോദ് ചേട്ടനുമാണ് സിനിമ കൊഴുപ്പിച്ചത്. സമീർക്കാ.. ഈ കലി കലക്കി കെട്ടോ - വിനീത് ശ്രീനിവാസൻ
 
പ്രേമത്തിൽ അഭിനയിച്ച സായ് പല്ലവിയാണ് നായികയെന്ന് വാർത്തയായപ്പോൾ തന്നെ ചിത്രം ശ്രദ്ധയാകർഷിച്ചിരുന്നു. ഒപ്പം ദുൽഖറിന്റെ 'കലി' കൂടിയാൽപ്പോൾ സിനിമ സോഷ്യ‌ൽ മീഡിയയിൽ  തരംഗമായി. പ്രേമത്തിലെ മലരിൽ നിന്നും കലിയുടെ അഞ്ജലിയിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന് ചിത്രത്തിലെ നായിക സായ് പല്ലവി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഒപ്പം എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തിരുന്നു.