Sara's Malayalam Movie Review: ഇന്നത്തെ സമൂഹം കാണേണ്ട പടം,ചിന്തിപ്പിക്കും,സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിക്കുന്ന സാറാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂലൈ 2021 (09:07 IST)
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസും ഒരു സ്ത്രീപക്ഷ സിനിമയാണ്. ഇന്നത്തെ സമൂഹം കാണേണ്ട പടം. നമ്മള്‍ ഇപ്പോഴും അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വിഷയത്തെ കുറിച്ചാണ് പ്രേക്ഷകരോട് പറയുന്നത്. ചുറ്റുമുള്ളവരുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രം കല്യാണം കഴിക്കുകയും പിന്നീട് മാനസികമായും ശാരീരികമായും പൂര്‍ണ്ണമായും തയ്യാറാകാതെ തന്നെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. ഗര്‍ഭകാലം ആസ്വദിക്കാനാകതെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന എത്രയോ സ്ത്രീകള്‍ സമൂഹത്തില്‍ ഉണ്ട്. സിനിമ കണ്ട ശേഷം പ്രേക്ഷകരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ ആകും ഇത്.
 
അന്ന ബെനും സണ്ണിവെയ്‌നും 
 
ഇരുവരുടെയും കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചാനുഭവം നല്‍കുന്നു. തന്റെ സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് സാറാ. ഒരു സംവിധായികയ ആകുകയാണ് അവളുടെ ആഗ്രഹം.ഹെലന് ശേഷം അന്ന വീണ്ടും ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ഗംഭീരമഞന്ന് തന്നെ പറയാം. ഇന്ന് പുതിയകാലത്ത് കാണുന്ന പുരുഷന്മാരുടെ പ്രതിനിധിയാണ് സണ്ണിവെയ്ന്‍. എന്ന കഥാപാത്രം പുരോഗമന ആശയങ്ങള്‍ സ്വയം പറയുന്ന മനുഷ്യന്‍ ആണെങ്കിലും അയാള്‍ ജീവിക്കുന്ന സമൂഹം അറിയാതെയെങ്കിലും സണ്ണിവെയ്‌ന്റെ കഥാപാത്രത്തെ സ്വാധീനിക്കുന്നുണ്ട്.
 
ഫീല്‍ ഗുഡ് മൂവി പക്ഷേ ചെറിയൊരു ഇഴച്ചില്‍
 
നല്ല രീതിയില്‍ കഥ മുന്നോട്ട് പോകുമ്പോഴും പലയിടങ്ങളിലും ചെറിയൊരു ഇഴച്ചില്‍ ഫീല്‍ ചെയ്യുന്നു. നല്ലൊരു ഫീല്‍ ഗുഡ് മൂവി തന്നെയാണിത്.
 
പ്രധാന ആകര്‍ഷണം
 
അവതാരകയായ ധന്യ വര്‍മ്മയും 'കളക്ടര്‍-ബ്രോ' പ്രശാന്ത് നായരും അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലവുംശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാന്‍ റഹ്മാന്റെ സംഗീതവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.അക്ഷയ് ഹരീഷിന്റേതാണ് കഥ.
താര നിര
 
വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
നിമിഷ് കവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ചിത്രമാണിത്. അതിന്റെ കുറവ് ഒന്നും കാണാനില്ല.
 
ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈനും റിയാസ് ഖാദര്‍ എഡിറ്റിംഗും വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വ്വഹിച്ചിരിക്കുന്നു.
 
 
റേറ്റിംഗ് 4/5

അനുബന്ധ വാര്‍ത്തകള്‍

Next Article