Dulquer Salmaan Film Chup Review: അഴിഞ്ഞാടി ദുല്‍ഖര്‍; ചുപ്പ് വേറെ ലെവലെന്ന് പ്രേക്ഷകര്‍

Webdunia
ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (10:09 IST)
Dulquer Salmaan Film Chup Review: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ചുപ്പ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് പ്രേക്ഷകരിലേക്ക്. സെപ്റ്റംബര്‍ 23 നാണ് ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. കഴിഞ്ഞ ദിവസം പ്രിവ്യു ഷോ നടന്നിരുന്നു. അതിഗംഭീര അഭിപ്രായമാണ് പ്രിവ്യു ഷോയ്ക്ക് ശേഷം ചുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിഗംഭീര ത്രില്ലറെന്നാണ് പ്രിവ്യു ഷോ കണ്ടവരുടെ കമന്റ്. ആര്‍.ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പ് ഒരു സെക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ബട്ട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രിവ്യു ഷോയ്ക്ക് ശേഷം ചുപ്പിന് കിട്ടിയ പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം. 
 
' വളരെ ശക്തവും വേറിട്ടതുമായ സിനിമ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന വളരെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരം. ചില സ്ഥലങ്ങളില്‍ കഥ പറച്ചില്‍ പതുക്കെ ആണെങ്കിലും അതൊന്നും സിനിമയെ പിന്നോട്ട് വലിക്കുന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ശ്വേതയും സണ്ണി ഡിയോളും പൂജ ബട്ടും മികച്ചുനിന്നു' 
 
'ആര്‍.ബാല്‍കിയുടെ സംവിധാനം എടുത്തുപറയണം. അദ്ദേഹം തന്റെ ക്ലാസ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്റെ നിറഞ്ഞാട്ടം' 
 
'ചുപ്പ് എന്തൊരു കിടിലന്‍ ത്രില്ലറാണ് ! ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് !! ഒരു സംശയവും വേണ്ട....തിയറ്ററില്‍ നിന്ന് നിര്‍ബന്ധമായും കാണേണ്ട സിനിമ..ദുല്‍ഖര്‍ ചുമ്മാ പൊളിച്ചു..ഒന്നുകൂടി തിയറ്ററില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ' 

അനുബന്ധ വാര്‍ത്തകള്‍

Next Article