‘ഭൂത്നാഥ്’ രസിപ്പിക്കും

Webdunia
IFMIFM
മസാല‍, ഗ്ലാമര്‍, ഐറ്റം നമ്പര്‍ തുടങ്ങിയ ബോളിവുഡിന്‍റെ സ്ഥിരം കാര്യങ്ങള്‍ എല്ലാം ഒഴിവാക്കി പ്രേക്ഷകരെ രസിപ്പിക്കുക അല്‍പ്പം ചിന്തിപ്പിക്കുക എന്നതായിരുന്നു അരങ്ങേറ്റ ചിത്രമായ ‘ഭൂത്നാഥ്’ ല്‍ വിവേക്ശര്‍മ്മ ഉദ്ദേശിച്ചത്. ഒന്നാം പകുതി അദ്ദേഹം പ്രതീക്ഷിച്ചത് പ്രേക്ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതി കാര്യങ്ങള്‍ മറിയുന്നു.

അമിതാഭ് ബച്ചനും അമന്‍ സിദ്ധിഖി എന്ന ബാലനും പ്രധാനവേഷം അണിയുമ്പോള്‍ ഷാരൂഖ് ജൂഹി എന്നിവര്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു തുടക്കത്തില്‍ ഭീകരരംഗങ്ങളും മറ്റും കാട്ടിക്കൂട്ടുന്ന ചിത്രം ഏറെ വൈകാതെ തന്നെ പ്രായ വ്യത്യാസത്തിന് അപ്പുറത്തെ ഒരു വലിയ സൌഹൃദത്തെയും ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയെയും വരച്ച് കാട്ടുന്നു.

പക്ഷേ രണ്ടാം പകുതിയില്‍ സെന്‍റിമെന്‍‌സിലേക്കും മറ്റ് കാര്യങ്ങളിലേക്കും ചിത്രം കടന്നു പോകുമ്പോള്‍ ഇഴച്ചില്‍ അനുഭവപ്പെട്ടേക്കാം. എല്ലാ തലമുറയിലും പെട്ടവരെ ഉദ്ദേശിച്ച് തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ പ്രധാനകുഴപ്പം കഥയില്ലായ്‌മ തന്നെയാണ്. രണ്ടാം പകുതിയില്‍ ചിത്രം തിരിച്ചു വിടാനാകാതെ സംവിധായകന്‍ കുഴയുന്നു.
IFMPRO


സമര്‍ത്ഥനും നിഷ്ക്കളങ്കനും ബുദ്ധിയുള്ളതുമായ ബാലനാണ് ബങ്കു. ഉടമസ്ഥന്‍ മരിച്ചതിനു ശേഷം പ്രേതശല്യം മൂലം ആരും താമസിക്കാത്ത ഗോവയിലെ ഒരു മണിമാളികയിലാണ് ബങ്കുവും കുടുംബം എത്തുന്നത്. തന്‍റെ വീട്ടില്‍ നിന്നും ഇവരെ ഓടിക്കാന്‍ മാളിയയുടെ ഉടമസ്ഥനായ കൈലാസ്നാഥിന്‍റെ പ്രേതം ചെയ്യുന്ന പരിപാടികളൊന്നും ബങ്കുവിന്‍റെ അടുത്ത് ചെലവാകുന്നില്ല. ഒരു വഴിയും നടക്കാതെ വന്നപ്പോള്‍ ബങ്കുവുമായി ഭൂത്നാഥ് (കൈലാസ് നാഥ്) ചങ്ങാത്തത്തിലായി.

IFMIFM
കൈലാസ് നാഥിന്‍റെ മകന്‍ പ്രിയാന്‍ഷു മാളിക വില്‍ക്കാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. അമിതാഭ്, അമന്‍ എന്നിവരെ നന്നായി കൈകാര്യം ചെയ്യാന്‍ സംവിധായകനു കഴിയുന്നുണ്ട്. ആദ്യ പകുതി തമാശകളാല്‍ സമ്പന്നമാണ്. ചിത്രത്തില്‍ ശ്രദ്ധേയം അമന്‍ സിദ്ദിഖിയുടെയും അമിതാഭിന്‍റെയും മികച്ച പ്രകടനം തന്നെ.

പശ്ചാത്തല സംഗീതത്തിനു കൂടുതല്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ വിശാല്‍ ശേഖറിന്‍റെ രണ്ട് പകുതികളിലായി ചേര്‍ത്തിരിക്കുന്ന പാട്ട് തരക്കേടില്ലെന്ന് പറയേണ്ടി വരും. അതേ സമയം നയനാന്ദകരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ചിത്രം. ഛായാഗ്രഹണം നന്നായിരിക്കുന്നു. സ്പെഷ്യല്‍ ഇഫക്ടുകളും തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.
PROPRO


കാണിക്കുന്ന രംഗങ്ങളിലെല്ലാം തമാശകള്‍ ചെയ്യുന്ന ജൂഹി ചൌള നന്നായി ചിരിപ്പിക്കും. ഒന്നു മിന്നിമറയുന്ന ഷാരൂഖിന്‍റെ സാന്നിദ്ധ്യവും സന്തോഷം പകരുന്നതാണ്. ചെറിയ വേഷങ്ങള്‍ ആണെങ്കിലും സതീഷ് ഷായും രജ്പാല്‍ യാദവും ഒരുക്കുന്ന തമാശകള്‍ നന്നായിരിക്കുന്നു. എന്നിരുന്നാലും സമയം കളയുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തി മാത്രമേ ചിത്രം കാണാവൂ.