ഹരി, രവി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. ഈ ഇരട്ടക്കഥാപാത്രങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. യൂസഫ് മരിക്കാര്‍ (ഫഹദ് ഫാസില്‍) എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചുതുടങ്ങുന്നു.
ഇരട്ടകളില്‍ ആരാണ് കൊല്ലപ്പെട്ടത് എന്നുള്ള ചോദ്യമാണ് സിനിമയെ അവസാനം വരെ നയിക്കുന്നത്. ആകെ കണ്‍ഫ്യൂഷനുണ്ടാക്കുന്ന കഥയ്ക്ക് ഒരു സൈക്യാട്രിസ്റ്റിന്‍റെ വേഷത്തിലെത്തിയ ശ്യാമപ്രസാദ് കൂടുതല്‍ കണ്‍ഫ്യൂഷന്‍ നല്‍കി സഹായിച്ചു.
അടുത്ത പേജില്‍ -
ഫഹദിന്‍റെ പാഴായ പ്രകടനം
ഹരി എന്ന കഥാപാത്രത്തിന്‍റെ പ്രണയിനിയായ ഡോ.പ്രേമയെയാണ് ഹണി റോസ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം ഒരേ ഭാവത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ഈ നായിക. നായകന്‍ ഫഹദ് ആകട്ടെ നല്ല ചില എക്സ്പ്രഷന്‍സൊക്കെ നല്‍കുന്നുണ്ട്. എന്നാല്‍ അതൊക്കെ പാഴായിപ്പോയെന്നുമാത്രം. മുരളി ഗോപിയുടെ അഭിനയം അസഹനീയമാകുന്നുണ്ട് പലപ്പോഴും.
തുടക്കത്തില്‍ തന്നെ കൈവിട്ടുപോയ ഒരു തിരക്കഥയാണ് വണ്‍ ബൈ ടുവിന് വേണ്ടി ജയമോഹന്‍ രചിച്ചിരിക്കുന്നത്. ഒരു ലക്‍ഷ്യവുമില്ലാതെയാണ് കഥ മുന്നോട്ടുപോകുന്നത്. എങ്ങനെ തുടരണമെന്നോ എവിടെ നിര്‍ത്തണമെന്നോ നിശ്ചയമില്ലാത്ത അവസ്ഥ.
എന്തായാലും വിഷുച്ചിത്രങ്ങളില്‍ ഏറ്റവും മോശം എന്ന് വിലയിരുത്തപ്പെട്ടേക്കാവുന്ന ഒരു പ്രൊഡക്ടാണ് അരുണ്‍ കുമാര്‍ അരവിന്ദ് പ്രേക്ഷകരുടെ മുമ്പിലേക്ക് വച്ചിരിക്കുന്നത്.