‘പാവാട’യ്ക്ക് ശേഷം മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രം പ്രിയദര്ശന് സംവിധാനം ചെയ്യും. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയ്ക്ക് രചന നിര്‍വഹിക്കുന്നത് ശ്രീനിവാസന്. ഈ വര്‍ഷം ഒടുവില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
‘വെള്ളാനകളുടെ നാട്’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഈ നാലുപേരും ഒന്നിക്കുന്ന ചിത്രം ഒരു സമ്പൂര്‍ണ കോമഡി എന്റര്ടെയ്നറായിരിക്കും. പ്രിയന് - ശ്രീനി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മിഥുനം, അക്കരെയക്കരെയക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയവ പ്രേക്ഷകര്‍ ആവര്‍ത്തിച്ചുകാണുന്ന സിനിമകളാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയചിത്രങ്ങളൊരുക്കാന് കഴിയാതിരുന്ന പ്രിയദര്ശന് ഒപ്പത്തിലൂടെ വമ്പന്‍ ഹിറ്റുകളുടെ പഴയ ട്രാക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. മികച്ച കഥകള്‍ കണ്ടെത്തി മലയാളികളുടെ പ്രിയം പിടിച്ചുപറ്റാനാണ് പ്രിയദര്ശന് ശ്രമിക്കുന്നത്.