വിനീതിന്റെ നായികയായി സണ്ണി ലിയോൺ!

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (13:50 IST)
വിനീതിന്റെ നായികയായി ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോൺ എത്തുന്നതായി റിപ്പോർട്ട്. രാജ്‌കുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ഗുണ്ടൂര്‍ ടാക്കീസിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ സണ്ണി തയ്യാറായതായാണ് റിപ്പോർട്ട്. ഇതിനായി സംവിധായകൻ സണ്ണിയെ സമീപിക്കുകയും കരാരിൽ ഒപ്പിടുകയും ചെയ്തുവെന്നാണ് കേൾക്കുന്നത്. 
 
ശ്രദ്ധാ ദാസ്, വിനീത്, ബ്രഹ്മാനന്ദം, നരേഷ്, അതിഥി സിങ് എന്നിവർക്കൊപ്പം സണ്ണി ചെയ്യുന്ന കഥാപാത്രം തികച്ചും വ്യത്യസ്തമാണെന്നാണ് വിവരം. സണ്ണി ലിയോണിന്റെ കരിയറിൽ ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രം ആണെന്നും റിപ്പോർട്ടുണ്ട്. 
 
കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള സിനിമയാണ് ഇത്. സംവിധായകന്‍ പുരി ജഗന്നാഥിന്റെ അസിസ്റ്റന്റായിരുന്ന കിരണാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.  വണ്‍ നൈറ്റ് സ്റ്റാന്റ് എന്ന ചിത്രത്തിന് ശേഷം ബോളിവുഡിലെ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് സണ്ണി ലിയോണ്‍.
 
Next Article