ദൃശ്യം 2 തെലുങ്ക് റീമേക്കിനും ലൊക്കേഷന്‍ തൊടുപുഴ !

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (17:05 IST)
ദൃശ്യം 2-ന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായിരുന്നു തൊടുപുഴ. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെ ചിത്രീകരിക്കും. കാഞ്ഞാര്‍, വഴിത്തല എന്നീ പ്രദേശങ്ങള്‍ തന്നെ തെലുങ്ക് പതിപ്പിനും പശ്ചാത്തലമാകും.
 
അതേസമയം ദൃശ്യം2 തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചിരുന്നു. ജിത്തു ജോസഫ് തന്നെയാണ് റീമേക്കും സംവിധാനം ചെയ്യുന്നത്. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. നടന്‍ വെങ്കടേഷാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ആയി എത്തുക. നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും.ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍