ദൃശ്യം 2 ഓര്‍മ്മകളില്‍ മുരളി ഗോപി, ചിത്രത്തിന് കമന്റുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (15:16 IST)
ദൃശ്യം 2 ഓര്‍മ്മകളിലാണ് മുരളി ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ദൃശ്യം രണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ പൃഥ്വിരാജ് ഉടനെ കമന്റുമായി എത്തി. മോഹന്‍ലാല്‍,മുരളി ഗോപി, പൃഥ്വിരാജ് ടീം ഒന്നിക്കുന്ന 'എമ്പുരാന്‍' അണിയറയില്‍ ഒരുങ്ങുകയാണ്. അതിനാല്‍ തന്നെ 'സൂണ്‍' എന്നാണ് മുരളി ഗോപി പൃഥ്വിരാജിന് മറുപടിയായി നല്‍കിയത്.
 
'എമ്പുരാന്‍' 2022 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത. മാത്രമല്ല ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റില്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ചിത്രീകരണം അടുത്തുതന്നെ ആരംഭിക്കും. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആകുന്ന മോഹന്‍ലാലിനെ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍