മോഹന്‍ലാലിന്റെ 'ആറാട്ട്' തീയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലിനൊപ്പമുളള കുറച്ച് ഭാഗങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ ടീം മുഴുവന്‍ ഷൂട്ടിംഗും പൂര്‍ത്തിയാക്കും. ഫെബ്രുവരി 12ന് എറണാകുളത്ത് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെങ്കിലും ബാക്കിയുള്ള ഭാഗങ്ങള്‍ മാര്‍ച്ച് മാസത്തില്‍ ചിത്രീകരിക്കാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്.