'ആര്‍ട്ടിക്കിള്‍ 15' തമിഴ് റീമേക്കില്‍ ഇഷ തല്‍വാറിന്റെ വേഷം തന്യ രവിചന്ദ്രന് !

കെ ആര്‍ അനൂപ്
തിങ്കള്‍, 3 മെയ് 2021 (10:58 IST)
ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15-ന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. അരുണ്‍രാജ കാമരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്യ രവിചന്ദ്രന്‍ നായികയായി ഒപ്പ് വെച്ചു എന്നാണ് പുതിയ വിവരം.ഇഷ തല്‍വാര്‍ അവതരിപ്പിച്ച നായകന്റെ ഭാര്യയുടെ വേഷത്തിലാണ് തന്യ എത്തുക. ഹിന്ദിയില്‍ ഇഷ തല്‍വാറാണ് ഈ വേഷം കൈകാര്യം ചെയ്തത്. 
 
പൊള്ളാച്ചി 15 ദിവസത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ടീം അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.
 
അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന 'ആര്‍ട്ടിക്കിള്‍ 15' രാജ്യത്തെ ജാതി വ്യവസ്ഥയെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ആയുഷ്മാന്‍ ഖുറാനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article