'യഥാര്‍ത്ഥ ഒടിയന്‍ തിരിച്ചുവരുന്നു','കരുവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് !

കെ ആര്‍ അനൂപ്

ഞായര്‍, 2 മെയ് 2021 (11:19 IST)
വീണ്ടുമൊരു ഒടിയന്‍ കഥ കൂടി മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നു.ഇരുട്ടിന്റെ രാജാവ് എന്ന വിശേഷണവുമായി 'കരുവ്' എന്ന സിനിമ പ്രഖ്യാപിച്ചത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.നവാഗതയായ ശ്രീഷ്മ ആര്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. യഥാര്‍ത്ഥ ഒടിയന്‍ തിരിച്ചുവരുന്നു കാത്തിരിക്കാം അവന്റെ ഒടിവിദ്യ കാണാന്‍ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നത്. പുതുമുഖ താരങ്ങള്‍ ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
 
ടോണി ജോര്‍ജ് ഛായാഗ്രഹണവും ഹാരി മോഹന്‍ദാസ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു. റോഷന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍