സിബിഐ ഓഫീസറായി ശ്രീശാന്ത്, ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 12 ജൂണ്‍ 2021 (14:22 IST)
ബോളിവുഡ് ചിത്രം പട്ടാ ഷൂട്ടിങ്ങിനൊരുങ്ങുകയാണ്. ആര്‍ രാധാകൃഷ്ണനാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബുദ്ധിമാനായ സിബിഐ ഓഫീസറുടെ വേഷത്തിലാണ് നടന്‍ എത്തുന്നത്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഒപ്പം ജോലിചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് പോലും പ്രവചിക്കാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ഇത്.  
 
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും അണിനിരക്കും.പ്രകാശ്കുട്ടി ഛായാഗ്രഹണവും സുരേഷ് യു ആര്‍ എസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുരേഷ് പീറ്റേഴ്‌സാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.പട്ടായുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article