പ്രിയദര്‍ശന്റെ ഹംഗാമ 2 ഈയടുത്താണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ആദ്യഭാഗം പോലെതന്നെ അടിപൊളി കോമഡി എന്റര്‍ടെയ്നറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.30 കോടി രൂപയ്ക്കാണ് സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ നേടിയത് എന്നാണ് വിവരം.
2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്?. പരേഷ്? റാവല്‍, ശില്‍പ ഷെട്ടി, മീസാന്‍ ജഫ്രി, പ്രണീത സുഭാഷ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.