വിജയുടെ വില്ലനാകാന്‍ സെല്‍വരാഘവന്‍ , 'ബീസ്റ്റ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ശനി, 7 ഓഗസ്റ്റ് 2021 (17:14 IST)
വിജയുടെ 'ബീസ്റ്റ്' ഒരുങ്ങുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ സെല്‍വരാഘവനും ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.വിജയുടെ വില്ലനാകാന്‍ സെല്‍വരാഘവന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.സെല്‍വരാഘവനും വിജയും പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള കൗതുകമാണ് ആരാധകര്‍ക്ക്.

നടന്‍ ഷൈന്‍ ടോം ചാക്കോ ടീമിനൊപ്പം അടുത്തിടെയാണ് ചേര്‍ന്നത്.യോഗി ബാബു, അപര്‍ണ്ണ ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.2022 ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍