മഞ്ജു വാര്യര്‍ ഉടനെത്തും, അജിത്തിന്റെ 'എകെ 61'ല്‍ സമുദ്രക്കനിയും

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (10:12 IST)
സംവിധായകന്‍ എച്ച് വിനോദിനൊപ്പം അജിത്ത് ഒന്നിക്കുന്ന 'എകെ 61' എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
 ചെന്നൈയിലെ മൗണ്ട് റോഡിനോട് സാമ്യമുള്ള ഒരു കൂറ്റന്‍ സെറ്റും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കും അവിടെ ഒരുക്കിയിട്ടുണ്ട്.  
 
നടി മഞ്ജു വാര്യരാണ് നായിക എന്നാണ് വിവരം.ചിത്രത്തില്‍ സംവിധായകനും നടനുമായ സമുദ്രക്കനി തന്റെ വേഷം സ്ഥിരീകരിച്ചു.മഞ്ജു വാര്യര്‍ ഉടന്‍ ജോയിന്‍ ചെയ്യും.ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുവെന്നും സമുദ്രക്കനി പറഞ്ഞു. എകെ 61ല്‍ മികച്ച തിരക്കഥയാണ്. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
 
അജിത്ത് തന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചു.
 
സംവിധായകന്‍ എച്ച് വിനോദും നിര്‍മ്മാതാവ് ബോണി കപൂറുമൊത്തുള്ള അജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article