വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' ചിത്രീകരണം പൂർത്തിയായി. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. അടുത്തിടെ ചിത്രീകരണം ആരംഭിച്ച 'രണ്ട്' ഒറ്റ ഷെഡ്യൂളിൽ തന്നെ പൂർത്തിയാക്കാൻ ടീമിനായി.
വിഷ്ണു, അന്ന രേഷ്മ എന്നിവർക്കൊപ്പം ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം, സുധി കൊപ്പ, കലാഭവൻ റഹ്മാൻ, ബാലാജി ശർമ്മ, ഗോകുലൻ,അനീഷ് ജി മേനോൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.