'കടുവ' ഷൂട്ടിങ് ഉടന്‍, പുതിയ വിശേഷങ്ങളുമായി പൃഥ്വിരാജ്

കെ ആര്‍ അനൂപ്

വ്യാഴം, 11 മാര്‍ച്ച് 2021 (14:01 IST)
പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അതിനുള്ള സൂചന പൃഥ്വിരാജ് തന്നെ നല്‍കി. ലൊക്കേഷന്‍ ഹണ്ടിലാണ് സംവിധായകന്‍. ഭ്രമം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ അടുത്തതായി 'കടുവ' ലൊക്കേഷനില്‍ എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.
 
നീണ്ട ഇടവേളക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്ക് ഉണ്ട്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍