'ഒറ്റക്കൊമ്പന്‍'ന് മുമ്പ് പൃഥ്വിരാജിന്റെ 'കടുവ' തുടങ്ങും, ഷൂട്ടിംഗ് ഉടന്‍

കെ ആര്‍ അനൂപ്

വെള്ളി, 5 മാര്‍ച്ച് 2021 (15:18 IST)
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം ഒറ്റക്കൊമ്പന് മുമ്പ് പൃഥ്വിരാജിന്റെ 'കടുവ' ഷൂട്ടിംഗ് ആരംഭിക്കുന്നു. പൃഥ്വിരാജ്-ഷാജി കൈലാസ് സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുരേഷ് ഗോപി ജോഷിയുടെ 'പാപ്പന്‍' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. അതിനാല്‍ തന്നെ ഒറ്റക്കൊമ്പന്‍ ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.
 
നീണ്ട ഇടവേളയ്ക്കു ശേഷം സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കടുവയ്ക്ക്. അടിപൊളി ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. നേരത്തേ പുറത്തുവന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍