ധോണി നിർമ്മിക്കുന്ന ആദ്യ സിനിമ പ്രണയ കഥയോ ? കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ എൽജിഎം !

കെ ആര്‍ അനൂപ്

ശനി, 28 ജനുവരി 2023 (11:05 IST)
തമിഴിൽ സിനിമ നിർമ്മിച്ച് ചലച്ചിത്ര ലോകത്തേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണി.ഹരീഷ് കല്ല്യാണും, ഇവാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ലെറ്റ്‌സ് ഗെറ്റ് മാരീയിഡ് (എൽജിഎം) എന്നാണ് പേര് നൽകിയിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം നാദിയ മൊയ്തുവും സിനിമയിലുണ്ട്. പ്രണയത്തിനൊപ്പം കുടുംബ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.
 
ധോണി എൻറർടെയ്‌മെൻറിൻറെ ഓഫീഷ്യൽ പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍