സൂരറൈ പോട്രുവിന് ശേഷം സൂര്യയുടെ അടുത്ത ചിത്രം ഹരി സംവിധാനം ചെയ്യുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, ഇതിന് ‘അരുവാ’ എന്നാണ് പേര് നൽകിയിരുന്നത്. അരുവയ്ക്ക് ശേഷം സൂര്യ ചെയ്യുന്ന ചിത്രം പാണ്ഡിരാജ് സംവിധാനം ചെയ്യുമെന്നും ഇത് ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും എന്നും പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല.