ഭാര്യയും കുഞ്ഞുമുള്ള ദിലീപിനെ കാവ്യ വിശ്വസിച്ചിരുന്നില്ല, എല്ലാം ദിലീപ് സ്വന്തമാക്കി; ലയൺ സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ചത്

Webdunia
ശനി, 9 ഫെബ്രുവരി 2019 (12:05 IST)
ഏറെ കോളിളക്കങ്ങൾക്കൊടുവിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവർക്കുമിപ്പോൾ ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുന്നു. എന്നാൽ, ദിലീപിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ഇപ്പോഴും നടത്തുകയാണ് പല്ലിശ്ശേരി. ദിലീപും കാവ്യയും തമ്മിൽ വർഷങ്ങൾ നീണ്ട ബന്ധമുണ്ടെന്നും മഞ്ജു വാര്യരെ ദിലീപ് ചതിക്കുകയായിരുന്നുവെന്നും എല്ലാം വെളിപ്പെടുത്തിയത് പെല്ലിശ്ശേരി ആയിരുന്നു. 
 
ഇപ്പോഴിതാ, ജോഷി സംവിധാനം ചെയ്ത ലയൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന കാര്യം ഒരു യൂട്യൂബ് ചാനലിനോട് വ്യക്തമാക്കുകയാണ് പല്ലിശേരി. തമ്മിൽ ബന്ധമുണ്ടായപ്പോൾ പോലും കാവ്യയ്ക്ക് ദിലീപിനെ വിശ്വാസമായിരുന്നില്ല. ഒരു ഭാര്യയും കുഞ്ഞുമുള്ള വീട്ടിലേക്ക് രണ്ടാം ഭാര്യയായി കാവ്യയെ ദിലീപ് കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നുമില്ല. 
 
ഒരുമിച്ച് അഭിനയിക്കുന്നിടത്തോളം കാലം ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മാത്രമായിരുന്നു ദിലീപ് ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഫലമായി പല സിനിമകളിൽ നിന്നും കാവ്യയെ ദിലീപ് ഒഴിവാക്കി. ദിലീപിനെ കുറിച്ച് പരാതികളെല്ലാം ഉണ്ടായപ്പോൾ കാവ്യ അദ്ദേഹത്തെ ഉപദേശിച്ചു. കാവ്യയ്ക്ക് മാത്രമായിരുന്നു നഷ്ടങ്ങൾ. കാവ്യയ്ക്കുള്ളതെല്ലാം ദിലീപ് സ്വന്തമാക്കുകയായിരുന്നുവെന്ന് പല്ലിശ്ശേരി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article