നീണ്ട ഇടവേളക്കുശേഷം നടി നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. 'പള്ളിമണി' എന്ന് പേരിട്ടിരിക്കുന്ന സിനിമ സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും.
''എന്റെ പുതിയ ചിത്രത്തിന് നിങ്ങളുടെ അനുഗ്രഹം വേണം''-നിത്യ ദാസ് കുറിച്ചു.എല്ലാ ആശംസകളും പ്രിയേ, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് നടി മാന്യ നായിഡു പറഞ്ഞത്.