'മരക്കാര്‍ ബാഹുബലിയെ പോലെ പന വളച്ചു പറന്നിറങ്ങി വൈസ്രോയിയെ കൊന്നില്ല', കുറിപ്പുമായി സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്
വെള്ളി, 3 ഡിസം‌ബര്‍ 2021 (14:26 IST)
മരക്കാര്‍ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് 'ഒരു താത്വിക അവലോകനം' സംവിധായകന്‍ അഖില്‍ മാരാര്‍.വളരെ ചെറിയ ആള്‍ബലം ഉള്ള മരയ്ക്കാറിന്റെ യുദ്ധത്തിന് ഹോളിവുഡ് സിനിമയിലെ യുദ്ധ രംഗങ്ങള്‍ പോലെ ആക്കി തീര്‍ക്കേണ്ട കാര്യമില്ല.ബലമില്ലാത്ത തിരക്കഥ ഒരു പോരായ്മ ആണ്.അനുയോജ്യരല്ലാത്തവരെ ബന്ധങ്ങളുടെ പേരില്‍ വേഷം കെട്ടിച്ചത് മുഴച്ചു തന്നെ നില്‍ക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
 
അഖില്‍ മാരാരുടെ കുറിപ്പ് 
 
ജീവിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ ബാഹുബലിയെ പോലെ പന വളച്ചു പറന്നിറങ്ങി വൈസ്രോയിയെ കൊന്നില്ല എന്ന നിരാശ പൂണ്ടവര്‍ ഒരറ്റത്ത്...
 
ട്രോയ്,300,ഗ്ലാഡിയേറ്റര്‍, ബെന്‍ഹര്‍, ലോര്‍ഡ് ഓഫ് റിങ്സ് തുടങ്ങിയ സിനിമകളെ വെച്ചു നോക്കിയാല്‍ എന്ത് കൂറ പടമാണ് കുഞ്ഞാലി മരയ്ക്കാര്‍ എന്ന് മറ്റ് ചിലര്‍.

അതിലുപരി മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ സിനിമ വെളുപ്പിന് 12 മുതല്‍ 3 മണി വരെ ഉറക്കം ഉളച്ചു പോയി
കണ്ട ആരാധകരും വിമര്‍ശകരും..
 
സിനിമ അതി ഗംഭീരമൊന്നുമല്ല..പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കും പോലെ മോശവുമല്ല..ബലമില്ലാത്ത തിരക്കഥ ഒരു പോരായ്മ ആണ്..അനുയോജ്യരല്ലാത്തവരെ ബന്ധങ്ങളുടെ പേരില്‍ വേഷം കെട്ടിച്ചത് മുഴച്ചു തന്നെ നില്‍ക്കുന്നു..
 
വളരെ ചെറിയ ആള്‍ബലം ഉള്ള മരയ്ക്കാറിന്റെ യുദ്ധത്തിന് ഹോളിവുഡ് സിനിമയിലെ യുദ്ധ രംഗങ്ങള്‍ പോലെ ആക്കി തീര്‍ക്കേണ്ട കാര്യമില്ല..
 
ചരിത്രവും ഭാവനയും ഇടകലര്‍ന്ന സിനിമ എന്ന നിലയില്‍ തന്റേതായ പരിമിതിയില്‍ ആസ്വദിക്കാന്‍ കഴിയും വിധം തന്നെയാണ് പ്രിയന്‍ സാര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്..
 
ആരുടെയും അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കണ്ട നിങ്ങള്‍ കാണണം എന്നാഗ്രഹിച്ച സിനിമ ആണെങ്കില്‍ പോയി കാണുക.. അഭിപ്രായങ്ങള്‍ എഴുതുക..

അനുബന്ധ വാര്‍ത്തകള്‍

Next Article