ഹിന്ദി സീരിയൽ താരം മൗനി റോയിയുടെ വിവാഹം ജനുവരിയിൽ, വരൻ ദുബായ് മലയാളി

തിങ്കള്‍, 29 നവം‌ബര്‍ 2021 (19:45 IST)
പ്രമുഖ ഹിന്ദി സീരിയൽ താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. നേരത്തെ 2022ൽ താരം വിവാഹിതയാകുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത വർഷം ജനുവരിയിലാകും താരത്തിന്റെ വിവാഹം.
 
ദുബായ് മലയാളിയായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇടൈംസ് റിപ്പോർട്ട് പ്രകാരം ജനുവരി 27 ന് മൗനിയും സൂരജും തമ്മിലുള്ള വിവാഹം നടക്കുക. ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മൗനി റോയ്. മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് മൗനി. ക്യൂൻകി സാസ് ബി കബി ബഹൂ ഥീ, നാഗിൻ, ദോ സഹേലിയാം തുടങ്ങിയവയാണ് പ്രധാന സീരിയലുകൾ‌. കൂടാതെ, ഗോൾഡ്, കെജിഎഫ് ചാപ്റ്റർ 1, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍