സബ്ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിച്ച് നിരഞ്ജന്‍ രാജു, 'ഒരു താത്വിക അവലോകനം' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ഞായര്‍, 2 മെയ് 2021 (17:26 IST)
അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിരഞ്ജന്‍ രാജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കുകയാണ് സംവിധായകന്‍.
 
നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്.സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് നന്ദകുമാര്‍. അതിനായി നിരന്തരം പിഎസ്സി പരീക്ഷകള്‍ എഴുതുകയും ചെയ്യുന്നു.എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നന്ദകുമാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. ജോജു ജോര്‍ജും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. മാമുക്കോയ, മേജര്‍ രവി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article