ഇന്ദ്രജിത്തും അരവിന്ദ് സാമിയും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ നരകാസുരന്റെ ട്രെയ്‌ലര്‍ പുറത്ത്

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (19:48 IST)
അരവിന്ദ് സാമിയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരന്റെ ട്രെയ്‌ലര്‍ അണിയറ പ്രവർത്ത പുറത്തുവിട്ടു. അത്യന്തം ആ‍കാംക്ഷ ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒരു ഇൻ‌വസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറാണ് നരകാസുരൻ.  
 
വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനിലാണ് ചിത്രം ഇറങ്ങുന്നത്. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ വേഷമിടുന്നത്. 
 
സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധ്രുവങ്കള്‍ പതിനാറില്‍ ഒപ്പമുണ്ടായിരുന്ന അതേ ടെക്നീഷ്യന്മാര്‍ തന്നെയാണ് ഈ ചിത്രത്തിലും കാര്‍ത്തികിന് ഒപ്പമുള്ളത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article