ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍

Webdunia
ബുധന്‍, 15 മെയ് 2019 (19:06 IST)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്തിടെ കൂടിക്കാഴ്ച നടത്തിയ ഇരുവരും അടുത്ത വര്‍ഷത്തേക്ക് ഒരു പടം പ്ലാന്‍ ചെയ്യുന്നതായാണ് സൂചന.
 
മുരളി ഗോപിയായിരിക്കും ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ഹിറ്റായ ലൂസിഫര്‍ രചിച്ചതും മുരളി ഗോപി ആയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ നായകനാകുമെങ്കിലും ഇതൊരു ടിപ്പിക്കല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം തന്നെയായിരിക്കും.
 
ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൌ തുടങ്ങിയ ക്ലാസിക്കുകളുടെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.

അനുബന്ധ വാര്‍ത്തകള്‍

Next Article