മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫര്‍ വ്യാഴാഴ്ച നിങ്ങളുടെ വീടുകളിലേക്കും നിങ്ങളുടെ കൈകളിലേക്കും. അതേ ചിത്രം അമസോണ്‍ പ്രൈം മേയ് 15 വ്യാഴാഴ്ച സ്ട്രീം ചെയ്യും. ലൂസിഫറിന്റെ ഡിജിറ്റല്‍ റൈറ്റ് 15 കോടി രൂപയ്ക്കാണ് അമസോണ്‍ പ്രൈം വാങ്ങിയിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും റെക്കോര്‍ഡ് ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശത്തുകയാണിത്.
ലോകമെമ്പാടുനിന്നുമായി ഇതിനോടകം 180 കോടി രൂപയോളം കളക്ഷന്‍ നേടിയ ലൂസിഫര്‍ സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. തിരക്കഥ എഴുതിയത് മുരളി ഗോപി. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ ടോപ് 10 ഇന്ത്യന്‍ ഗ്രോസേഴ്സ് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്ത് ലൂസിഫര്‍ ആണുള്ളത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇതില്‍ സ്ഥാനം പിടിക്കുന്നത്. യുഎഇ/ ജിസിസി ഏരിയയിലെ ഈ പട്ടിക മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണുള്ളത്. ബജ്റംഗി ബായിജാന്, ദംഗല്‍, സുല്‍ത്താന്‍, ദില്‍വാലേ, ടൈഗര്‍ സിന്ദാ ഹൈ, ധൂം 3, ഹാപ്പി ന്യൂ ഇയര്‍ എന്നിങ്ങനെയാണ് രണ്ടുമുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങള്‍. ഒമ്പതാം സ്ഥാനത്ത് ലൂസിഫര്‍, പത്താം സ്ഥാനത്ത് റായീസ് എന്നിങ്ങനെ പട്ടിക പൂര്‍ത്തിയാകുന്നു.