മോഹന്‍ലാല്‍ അടുത്തതായി ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കും, 'ആശിര്‍വാദ് 30'ന് പൂജ ചടങ്ങുകളോടെ തുടക്കം,

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (11:41 IST)
മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു. അതും 12 വര്‍ഷങ്ങള്‍ക്കുശേഷം. ഈ മാസം എട്ടാം തീയതി പ്രഖ്യാപിച്ച സിനിമ പൂജ ചടങ്ങുകളോടെ തുടങ്ങി. പ്രൊഡക്ഷന്‍ നമ്പര്‍ 30 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ 12ത് മാന്‍ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ചേരും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Antony Perumbavoor (@antonyperumbavoor)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.
 
 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലിസ് ആണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ടീമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് രചന നിര്‍വഹിച്ച രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article