L360: അപ്‌ഡേറ്റ് ! ഇവരാണ് മോഹന്‍ലാല്‍ ചിത്രത്തിന് പിന്നില്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 മാര്‍ച്ച് 2024 (18:07 IST)
L360
മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നുതന്നെ എത്തും. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ചിത്രം 'L 360' എന്ന താല്‍ക്കാലിക പേരിലാണ് അറിയപ്പെടുന്നത്.ഓപ്പറേഷന്‍ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ അപ്‌ഡേറ്റ് കൈമാറി മോഹന്‍ലാല്‍.
 
കെ.ആര്‍ സുനിലും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം ഏപ്രില്‍ ആരംഭിക്കുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും മോഹന്‍ലാല്‍ സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. 
 
സിനിമയുടെ താരനിര, ടൈറ്റില്‍ തുടങ്ങിയ വിവരങ്ങള്‍ വരാനാണ് സാധ്യത.
രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന L360 നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്. സിനിമയെ കുറിച്ചുള്ള യാതൊരു വിവരവും നിര്‍മ്മാതാക്കള്‍ ഇതുവരെ കൈമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് വരുന്ന പ്രധാന അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനൊപ്പം ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
 
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍