മോഹൻലാലിന്റെ ലൂസിഫർ വരുന്നു; കൂടെ മമ്മൂട്ടിയും!

Webdunia
ബുധന്‍, 5 ഒക്‌ടോബര്‍ 2016 (14:13 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ അടുത്ത വര്‍ഷം ഓണച്ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ, മമ്മൂട്ടി ലൂസിഫറിൽ ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 
 
വാര്‍ത്ത പുറത്തുവന്നതുമുതല്‍ എല്ലാവരും ഈ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ്.  എല്ലാവര്‍ക്കുമൊപ്പം താനും ലൂസിഫറിന്‍റെ വരവിനായി കാത്തിരിക്കുന്നതായി മമ്മൂട്ടി അറിയിച്ചതായും നേരത്തേ റിപ്പോർട്ടുക‌ൾ വന്നിരുന്നു. ആര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.
 
മുരളി ഗോപി തിരക്കഥ എഴുതുന്ന ലൂസിഫറിനെ പറ്റിയുള്ള വാർത്തകൾ വർഷങ്ങളായി കേ‌ൾക്കുന്നതാണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ ചിത്രം തീയേറ്ററിൽ എത്തും എന്നായിരുന്നു വാർത്ത. ഇപ്പോഴത് പൃഥ്വിരാജിന്റെ കയ്യിൽ എത്തിയിരിക്കുകയാണ്. 
Next Article