Bramayugam Pooja photos: അഞ്ചുഭാഷകളിലായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം, റിലീസ് 2024ന്റെ തുടക്കത്തില്‍,'ഭ്രമയുഗം' ഹൊറര്‍ സിനിമ

കെ ആര്‍ അനൂപ്

വ്യാഴം, 17 ഓഗസ്റ്റ് 2023 (14:04 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.നിഗൂഢതകള്‍ ഒളിപ്പിച്ച ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നിര്‍മാതാക്കള്‍ പുറത്തുവിട്ടു.റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നേരത്തെ തന്നെ മമ്മൂട്ടി ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നടന്‍ പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നും പറയപ്പെടുന്നു.
 
കൊച്ചിയും ഒറ്റപ്പാലവും ആണ് പ്രധാന ലൊക്കേഷനുകള്‍.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുമിച്ച് സിനിമ റിലീസ് ചെയ്യും. 2024 ന്റെ തുടക്കത്തില്‍ ആകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. 
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയ്ക്കായി 30 ദിവസത്തെ ഡേറ്റ് മമ്മൂട്ടി നല്‍കിയിട്ടുണ്ട്. 'ഭ്രമയുഗം'സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആരാധകരും കാത്തിരിക്കുന്നു.വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ.
 
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍