കുരുതി റിലീസിന് ഇനി രണ്ടു നാളുകള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (11:44 IST)
പൃഥ്വിരാജിന്റെ കുരുതി റിലീസിന് ഇനി രണ്ടു നാളുകള്‍ മാത്രം. റിലീസിന് മുന്നോടിയായുള്ള പ്രമോഷനു കളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഗാനവും വരാനിരിക്കുന്നു. ആഗസ്റ്റ്11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ റോഷന്‍ മാത്യുവും അവതരിപ്പിക്കുന്നുണ്ട്.
 
മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ,മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article