'നയന്‍താര എന്ത് വസ്ത്രം ധരിച്ചാലും നോക്കിയിരുന്നു പോകും'; തമിഴിലെ ഇഷ്ട നടിയെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (11:40 IST)
പ്രിയദര്‍ശന്റെ മകള്‍ കല്യാണി ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡി സിനിമയുടെ ചിത്രീകരണത്തിലാണ്. ഹൈദരാബാദില്‍ വളരെ വേഗം ഷൂട്ടിംഗ് നടക്കുന്നുമുണ്ട്. തമിഴിലും സജീവമായ കല്യാണി തനിക്ക് കോളിവുഡില്‍ ഏറ്റവും ഇഷ്ടമുള്ള നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ഡ്രസിംഗ് സ്‌റ്റൈല്‍ കല്യാണിക്ക് വളരെ ഇഷ്ടവുമാണ്. 
 
തമിഴ് നടീനടന്മാരില്‍ ഏറ്റവും മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കല്യാണി. ചോദ്യത്തിന് ഉത്തരം പറയുവാന്‍ അധികം ആലോചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല നടിയ്ക്ക്. താന്‍ നയന്‍താരയുടെ വലിയ ആരാധികയാണെന്നും അവര്‍ എന്ത് വസ്ത്രം ധരിച്ചാലും ഞാന്‍ നോക്കിയിരുന്നു പോകുമെന്നും കല്യാണി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. എല്ലാ നടിമാരും വളരെ നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
 
2017 ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ ജീവിതം തുടങ്ങിയത്. തമിഴ് ആന്തോളജി ചിത്രം പുത്തം പുതു കാലൈയില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു.മരക്കാര്‍, ഹൃദയം തുടങ്ങിയ ചിത്രങ്ങളാണ് കല്യാണിയുടെ ഇനി പുറത്തുവരാന്‍ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article