അരിയും വാങ്ങി നടന്ന് വീട്ടിൽ പോയപ്പോൾ സുരേഷ്ഗോപിയുടെ ആക്ഷൻ കിട്ടി: കോട്ടയം നസീർ

കെ ആർ അനൂപ്
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (19:11 IST)
മലയാളികൾക്ക് കോട്ടയം നസീറിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊച്ചിൻ ഹനീഫ മുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വരെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി വാങ്ങിയിട്ടുണ്ട്. എന്നാൽ അദ്ദേഹം പറയുന്നത് ചില താരങ്ങളുടെ ശബ്ദം മാത്രമേ കിട്ടുള്ളൂവെന്നും ആക്ഷൻ കിട്ടില്ല എന്നുമാണ്. സുരേഷ്ഗോപിയുടെ ശബ്ദം അനുകരിക്കാൻ പറ്റുമെങ്കിലും അദ്ദേഹത്തിന് ആക്ഷൻ കിട്ടുമായിരുന്നില്ല. സുരേഷ് ഗോപിയുടെ ആക്ഷൻ എങ്ങനെയാണ് കിട്ടിയത് എന്നതിനെ കുറിച്ച് പറയുകയാണ് കോട്ടയം നസീർ.
 
ഒരു ദിവസം അരിയും വാങ്ങി നടന്ന് വീട്ടിൽ പോയപ്പോൾ അറിയാതെ അദ്ദേഹത്തിന്റെ നടത്തം എനിക്ക് കിട്ടി. കുറച്ച് ദൂരം നടന്നപ്പോഴാണ് തന്റെ നടത്തയിലെ പ്രശ്നം മനസ്സിലാക്കിയത്. അപ്പോഴാണ് മനസ്സിലായത്. മൂപ്പരായിട്ട് അനുകരിച്ചാണല്ലോ നടക്കുന്നതെന്ന്. അങ്ങനെയാണ് സുരേഷ്ഗോപിയെ കിട്ടിയതെന്ന് കോട്ടയം നസീർ പറയുന്നു.
 
ലോക്ക്  ഡൗൺ സമയത്ത് കോട്ടയം നസീർ വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ കയ്യടി വാങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article