നിർമ്മൽ പാലാഴിയുടെ അടുത്ത ചിത്രം ‘സുരേഷ് ഗോപി', ഷൂട്ട് ചെയ്യുന്നത് ഐഫോണിലും!

കെ ആര്‍ അനൂപ്

വെള്ളി, 17 ജൂലൈ 2020 (23:07 IST)
നിർമ്മൽ പാലാഴിയും നടൻ ജൂബിൽ രാജൻ പി ദേവും ഒന്നിക്കുന്ന  ചിത്രത്തിന് ‘സുരേഷ് ഗോപി' എന്നാണ് പേര് നൽകിയിരിക്കുന്നത്. കാർത്തിക് സനീഷ് ബോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഫോണിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. പൂർണമായും ഐഫോൺ 11 പ്രോയിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയാണിതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
 
ആക്ഷൻ ത്രില്ലറായ ‘സുരേഷ് ഗോപി'യുടെ തിരക്കഥയും കാർത്തിക് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രത്തിൽ ജൂബിൽ രാജൻ പി ദേവ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ കൂടെ അഭിനയിച്ച ശേഷം ‘സുരേഷ് ഗോപി' എന്ന ടൈറ്റിലില്‍ ഒരു സിനിമ ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് ജൂബിൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍