ജയസൂര്യ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്, 'ജോണ്‍ ലൂതര്‍' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:52 IST)
ജയസൂര്യ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്.നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ജോണ്‍ ലൂതറിന്റെ ചിത്രീകരണം തുടങ്ങി. വാഗമണ്ണിലാണ് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസം പൂജ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ജോണ്‍ ലൂതര്‍
 
ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിര്‍വഹിക്കുന്നു.സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article