ഇത്തവണത്തെ പിറന്നാള്‍ അടിപൊളിയായി, നന്ദി പറഞ്ഞ് ജയസൂര്യ

കെ ആര്‍ അനൂപ്

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (14:23 IST)
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ജയസൂര്യയുടെ ജന്മദിനം. മലയാള സിനിമാ ലോകത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസകളുമായെത്തി. ഓരോരുത്തരും അദ്ദേഹത്തിന് ആശംസകള്‍ അയക്കാന്‍ മത്സരിക്കുകയായിരുന്നു. തന്റെ ജന്മദിനം ഇത്രയും മനോഹരമാക്കിയതില്‍ ഓരോരുത്തര്‍ക്കും  നന്ദിപറഞ്ഞുകൊണ്ട് നടന്‍ എത്തി.
 
'നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകള്‍ക്ക് നന്ദി.എന്റെ അരികില്‍ നിരവധി അത്ഭുതകരമായ ആളുകളെ ലഭിച്ചതില്‍ ഞാന്‍ നന്ദിയുള്ളവനും ഭാഗ്യവാനുമായി തോന്നുന്നു'- ജയസൂര്യ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by actor jayasurya (@actor_jayasurya)

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനമായി ജയസൂര്യയുടെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാപ്പന് ശേഷം ജോഷി ജോഷി സംവിധാനം ചെയ്യുന്ന സിനിമ മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍