'ഏട്ടാ...',ഗിന്നസ് പക്രുവിന് പിറന്നാള്‍ ആശംസകളുമായി നടന്‍ സൂരജ് തേലക്കാട്

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (15:33 IST)
മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രു എന്ന അജയ് കുമാറിന്റെ 45-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. മിമിക്രിയിലൂടെ തുടങ്ങി നടനായും സംവിധായകനായും നിര്‍മ്മാതാവായും തന്റെ സിനിമ ജീവിതം തുടരുകയാണ് അദ്ദേഹം. പ്രിയപ്പെട്ട പക്രു ചേട്ടന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ സൂരജ് തേലക്കാട്.
 
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. 50 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കുട്ടിയും കോലും എന്ന സിനിമയാണ് നടന്‍ ആദ്യമായി സംവിധാനം ചെയ്തത്.ഫാന്‍സി ഡ്രസ് എന്നൊരു സിനിമ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍