'പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്', ലൊക്കേഷന്‍ വിശേഷങ്ങളുമായി സിജു വില്‍സണ്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഫെബ്രുവരി 2021 (10:58 IST)
സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വിനയന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സണ്‍ ചിത്രീകരണം സംഘത്തിനൊപ്പം ചേര്‍ന്നു. സെറ്റില്‍ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍.
 
'പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്.സെറ്റില്‍ ചേര്‍ന്നു.ഒരു വലിയ നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കുന്നു'-സിജു വില്‍സണ്‍ കുറിച്ചു.
 
ആറാട്ടുപുഴ വേലായുധ പണിക്കരുടെ ഗെറ്റപ്പിലുള്ള തന്റെ നിഴല്‍ രൂപമാണ് നടന്‍ പങ്കുവെച്ചത്.പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article