പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസുമായി സുരേഷ് ഗോപി, പാപ്പന്‍ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്

ശനി, 26 ജൂണ്‍ 2021 (13:56 IST)
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഒരു കുഞ്ഞ് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. തന്റെ വരാനിരിക്കുന്ന ചിത്രമായ പാപ്പനിലെ ഒരു കാഴ്ച എന്ന് പറഞ്ഞു കൊണ്ടാണ് ലൊക്കേഷന്‍ ചിത്രം അദ്ദേഹം പങ്കുവെച്ചത്. മകന്‍ ഗോകുലിനെയും കാണാം. ഇതാദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒന്നിച്ച് അഭിനയിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Gopi (@sureshgopi)

 എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല വെളിപ്പെടുത്തി.ഒന്നിലധികം ലുക്കുകളില്‍ നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍