'ഓര്‍മ്മയുണ്ടോ ഈ മുഖം'; സുരേഷ് ഗോപിക്ക് ജന്മദിനം സമ്മാനം, ആവേശം നിറച്ച് മാഷപ്പ് വീഡിയോ

കെ ആര്‍ അനൂപ്

ശനി, 26 ജൂണ്‍ 2021 (13:06 IST)
സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം. രാവിലെ മുതലേ അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ആക്ഷനും തമാശയും മാസ് ഡയലോഗുകളും കോര്‍ത്തിണക്കിക്കൊണ്ട് ലിന്റോ കുര്യന്‍ തയ്യാറാക്കിയ മാഷപ്പ് വീഡിയോ ആണ് ഇപോള്‍ ശ്രദ്ധനേടുന്നത്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ പറ്റാതിരുന്ന സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് വാശി കയറുകയും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാന്‍ കഠിനമായ പരിശ്രമം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുകള്‍ കൊച്ചു കുട്ടികള്‍ക്ക് വരെ മനഃപാഠമാണ്. 
അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമായി വീഡിയോ ആരാധകര്‍ക്കിടയില്‍ മാറിക്കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. സിനിമ മേഖലയിലുള്ള ഒട്ടു മിക്ക സുഹൃത്തുക്കളും അദ്ദേഹത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു. ഹരിശ്രീ അശോകന്‍, ലാല്‍, ഷാജി കൈലാസ്,മുക്ത ജോര്‍ജ്ജ് തുടങ്ങി നിരവധി താരങ്ങളാണ് നടന് ആശംസകള്‍ നേര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍