ഒറ്റക്കൊമ്പന്‍ സെക്കന്‍ഡ് ലുക്ക് ഇന്നെത്തും, പുതിയ വിശേഷങ്ങളുമായി സുരേഷ് ഗോപി

കെ ആര്‍ അനൂപ്

ശനി, 26 ജൂണ്‍ 2021 (09:00 IST)
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ 63-ാം ജന്മദിനമാണിന്ന്. താരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് സിനിമാലോകം. ഈ വേളയില്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയാണ് ഒറ്റക്കൊമ്പന്‍ ടീം. ഇന്ന് വൈകുന്നേരം ആറുമണിക്ക് പോസ്റ്റര്‍ എത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു. അദ്ദേഹം ഒരു സ്‌പെഷ്യല്‍ പോസ്റ്ററും പുറത്തിറക്കി. ഓടി വരുന്ന പോലീസുകാരുടെ മുന്നില്‍ ഒറ്റയ്ക്ക് ഒരു വാഹനത്തില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ മുഖം കാണിക്കാത്ത ഒരു രൂപവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 
 
ഒറ്റക്കൊമ്പനില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന ഉറപ്പാണ് പുറത്തുവന്ന പോസ്റ്ററില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്.സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രം ഒറ്റക്കൊമ്പന് മുമ്പ് പൃഥ്വിരാജിന്റെ 'കടുവ' ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒറ്റക്കൊമ്പനില്‍ ബിജുമേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍