പ്രിയ വാര്യരുടെ 'ഇഷ്‌ക്' തെലുങ്ക് റീമേക്ക് ;വീഡിയോ സോങ്ങ് നാളെ, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്
വെള്ളി, 23 ജൂലൈ 2021 (17:07 IST)
തെലുങ്കാനയിലും ആന്ധ്രയിലും വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഇഷ്‌ക്. മലയാള ചിത്രമായ ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കാണിത്. ഈ മാസം 30ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷന്‍ ജോലികള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിലെ 'ആനന്ദം'എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിന്റെ ഫുള്‍ വീഡിയോ നാളെ എത്തും. നാളെ രാവിലെ 10:08ന് വീഡിയോ സോങ് പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തന്നെയാണ് തെലുങ്ക് റിമേക്കും ഒരുക്കിയിരിക്കുന്നത്.തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്.ഏപ്രില്‍ 23ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം നിലവിലെ സാഹചര്യത്തില്‍ വൈകുകയായിരുന്നു. 
 
എസ് എസ് രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മഹതി സ്വര സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article