'മമ്മൂട്ടി എന്ന നടന് സിനിമയോടുള്ള സമീപനം രേഖപ്പെടുത്തിയ ചിത്രം'

നിഹാരിക കെ എസ്

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (11:49 IST)
നിരവധി പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ ആളാണ് മമ്മൂട്ടി. ഒപ്പം, അടൂർ ഗോപാലകൃഷ്ണൻ, ലോഹിതദാസ് തുടങ്ങിയവർക്കൊപ്പവും ഒന്നിലധികം തവണ വർക്ക് ചെയ്തിട്ടുണ്ട്. ഇതിൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലെ നായകന്മാർ ആർത്തിച്ചിട്ടില്ല. മമ്മൂട്ടി ഒഴിച്ച്. അസൂർ ഒന്നിലധികം തവണ സിനിമ ചെയ്തിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടിക്കൊപ്പമാണ്.
 
മലയാള സിനിമയിലെ നവ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകനാണ് അടൂർ. തന്റെ സിനിമകളിൽ മമ്മൂട്ടി ഒഴികെ മറ്റൊരു നടനും ഒന്നിൽ കൂടുതൽ തവണ നായകനായി അഭിനയിച്ചിട്ടില്ലെന്ന് അടൂർ പറയുന്നു. മൂന്ന് സിനിമകളിലാണ് ഈ കൂട്ടുകെട്ട് ഒരുമിച്ചത്. 
 
അനന്തരം ആയിരുന്നു ആദ്യ ചിത്രം. ഇതിൽ ശോഭന, അശോകൻ തുടങ്ങിയവരും ഉണ്ടായിരുന്നു. നായക തുല്യ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ ചെയ്തത്. പിന്നീട് മതിലുകൾ വിധേയൻ എന്നീ സിനിമകളിലും മമ്മൂട്ടിയെ അടൂർ നായകനാക്കി. ഇതിൽ വിധേയനിലെ ഭാസ്കർ പട്ടേലരെ എടുത്ത് പറയേണ്ടതാണ്.
 
സിനിമയോടുള്ള മമ്മൂട്ടിയുടെ സമീപനം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ് വിധേയൻ എന്നാണ് അടൂർ പറയുനന്ത. മറ്റാരുമക്കി ഹെയ്ൻ തയ്യാറാകാത്ത വേഷമായിരുന്നു ഇത്. അത്രയും ദുഷ്ടനായ ഒരു കഥാപാത്രത്തെ അന്നത്തെ റൊമാന്റിക് ഹീറോ ആയിട്ടുള്ള മമ്മൂട്ടി ചെയ്യുന്നത് തന്നെ സിനിമയോടുള്ള പാഷൻ കൊണ്ടാണെന്ന് അടൂർ പറയുന്നു. പണം ഉണ്ടാക്കാനുള്ള മാർഗമായല്ല മമ്മൂട്ടി നേരത്തെയും ഇപ്പോഴും സിനിമയെ കാണുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍